തലശ്ശേരി: കേരളത്തിലെ നെല്‍വയലുകൾ മൂന്നു ലക്ഷം ഹെക്ടറിലേക്ക് ഉയര്‍ത്തുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. 1960ല്‍ 13 ഹെക്ടര്‍ സ്ഥലത്ത് കൃഷി ഉണ്ടായിരുന്ന നാടാണ് കേരളം. ഇപ്പോള്‍ രണ്ടു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. രണ്ടു വര്‍ഷംകൊണ്ട്് 39466 ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കാന്‍ സര്‍ക്കാറിന് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്. ഇനി കേരളത്തിലെ നെല്‍വയലുകൾ മൂന്നു ലക്ഷം ഹെക്ടറിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാറിെൻറ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജഗന്നാഥ ക്ഷേത്ര അങ്കണത്തില്‍ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ച് തരിശുരഹിത ഭൂമിയാക്കാനുള്ള പ്രവര്‍ത്തനത്തിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടക്കാലത്ത് കൃഷി അന്യമായി പോയെങ്കിലും അത് തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളമൊട്ടുക്കും നടന്നുകൊണ്ടിരിക്കുകയാണ്. കുടിവെള്ളക്ഷാമം നേരിടേണ്ടിവന്നതിെൻറ പ്രധാന കാരണവും നെല്‍വയലുകള്‍ ഇല്ലാതായതാണ്. അതുകൊണ്ടുതന്നെ നെല്‍വയലുകളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുന്നോൽ സർവിസ് സഹകരണ ബാങ്കിെൻറ ഹരിത ഫാർമേഴ്സ് ക്ലബും തലശ്ശേരി ശ്രീജ്ഞാനോദയ യോഗവും േചർന്നാണ് പദ്ധതി നടപ്പാക്കുന്നത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ഇന്‍ചാര്‍ജ് ലളിത നെല്‍വിത്ത് വിതരണം ചെയ്തു. എം. പുരുഷോത്തമന്‍ നെല്‍വിത്ത് ഏറ്റുവാങ്ങി. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ, തലശ്ശേരി ശ്രീജ്ഞാനോദയ േയാഗം പ്രസിഡൻറ് കണ്ട്യന്‍ ഗോപി, വി. രാമകൃഷ്ണൻ, പാറക്കണ്ടി മോഹനൻ, പ്രദീപ് പുതുക്കുടി, മണ്ണയാട് ബാലകൃഷ്ണൻ, ഇ.കെ. ഗോപിനാഥൻ, സി.കെ. പ്രകാശൻ, തലശ്ശേരി നഗരസഭ കൃഷി ഓഫിസര്‍ കെ.എം. പ്രേമൻ, കണ്ട്യന്‍ സുരേഷ് ബാബു, ഇ. പ്രമോദ് എന്നിവര്‍ സംസാരിച്ചു. പുന്നോല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. രാജേഷ് സ്വാഗതവും സെക്രട്ടറി കെ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.