ഹോട്ടലുകൾ ശുചിത്വം പാലിക്കണം

തലശ്ശേരി: മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ തലശ്ശേരി നഗരസഭ ഹെല്‍ത്ത് വിഭാഗത്തി​െൻറ നിർദേശങ്ങള്‍ ഹോട്ടലുകൾ കർശനമായി പാലിക്കണമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ തലശ്ശേരി യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം അറിയിച്ചു. ഹോട്ടലുകളും പരിസരവും ദിവസവും ശുചീകരിക്കുക, മലിനജലം കെട്ടിക്കിടക്കാതെ നോക്കുക, ഹോട്ടലുകളുടെ ഉള്‍വശവും പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്ന സ്ഥലവും വൃത്തിയായി സൂക്ഷിക്കുക, കിണറുകള്‍ ക്ലോറിന്‍ ചെയ്യുക, ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അസോസിേയഷൻ അറിയിച്ചു. പ്രസിഡൻറ് കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. എം.പി. ശശീന്ദ്രൻ, എം.കെ. രമേശൻ, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ദാമോദരന്‍ സ്വാഗതവും ട്രഷറർ സി.സി.എം. മഷൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.