തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രി ഒ.പി വിഭാഗത്തിൽ ഡോക്ടർമാർ സമയത്തിന് രോഗികെള പരിശോധിക്കാനെത്തുന്നില്ലെന്ന് പരാതി. രാവിലെ ആശുപത്രിയിലെത്തി ടോക്കൺ എടുത്ത് ക്യൂ നിൽക്കുന്ന രോഗികൾക്ക് മണിക്കൂറുകൾ കഴിഞ്ഞാണ് ഡോക്ടറെ കാണാനാവുന്നത്. മാത്രമല്ല, രോഗികളെ നേരാംവണ്ണം പരിശോധിക്കുന്നില്ലെന്നും ആരോപണമുയർന്നു. കേരളത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയാണ് തലശ്ശേരിയിലേത്. സന്നദ്ധസംഘടനകളുടെ സഹായത്താൽ ആശുപത്രിയിൽ അടുത്തകാലത്തായി വികസനവും നടന്നുവരുകയാണ്. എന്നാൽ, പാവപ്പെട്ട രോഗികൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് ആശുപത്രിക്കെതിരെയുള്ള പ്രധാന പരാതി. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഔട്ട് പേഷ്യൻറ് വിഭാഗത്തിനുമുന്നില്‍ ശനിയാഴ്ച രാവിലെ മുതല്‍ മണിക്കൂറുകളോളം കാണപ്പെട്ട ദൃശ്യങ്ങള്‍ ദയനീയമായിരുന്നു. വ്യത്യസ്ത രോഗങ്ങളുടെ ഒ.പി മുറികള്‍ക്ക് മുന്നില്‍ രാവിലെ എട്ടോടെ തന്നെ ടോക്കണും വാങ്ങി താലൂക്കിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിർധനരും നിസ്സഹായരുമായ രോഗികള്‍ ക്യൂ നിന്നിരുന്നു. എട്ടുമണി മുതലാണ് ടോക്കൺ വിതരണം തുടങ്ങുന്നത്. എന്നാൽ, ഡോക്ടർമാരെ കാണാൻ മണിക്കൂറുകളോളം േരാഗികൾ കാത്തുനിൽക്കണം. രോഗികളുടെ തിരക്ക് കാണുേമ്പാൾ ചില ഡോക്ടർ മാർ വിശ്രമമുറിയിലേക്കാണ് ആദ്യം കയറിച്ചെല്ലുന്നത്. അവരുടെ വരവും കാത്ത് ക്യൂവിൽ കാത്തുനിൽക്കുന്ന പ്രായമേറിയവർക്കു പോലും ഡോക്ടർമാരിൽനിന്ന് ഒരു ദാക്ഷിണ്യവും ലഭിക്കുന്നില്ലെന്നാണ് രോഗികളായ പലരുടെയും അനുഭവം. ശനിയാഴ്ച ഒ.പിയിൽ ഡോക്ടർമാരുടെ വരവും പ്രതീക്ഷിച്ച് കുടിവെള്ളം പോലും ലഭിക്കാതെ ക്യൂനിന്നിരുന്ന രണ്ട് സ്ത്രീകള്‍ തിരക്കിനിടയിൽ മോഹാലസ്യപ്പെട്ടുവീണു. ഇതോടെ ഒ.പി ഹാളില്‍ കൂട്ടനിലവിളിയും ബഹളവുമായി. ഇതിനിടയില്‍ ഒന്ന് രണ്ട് ഒ.പികളില്‍ മിന്നൽ പോലെ ഡോക്ടര്‍മാര്‍ വന്നു. കണ്ണില്‍പെട്ട ഏതാനും ടോക്കണുകള്‍ വിളിച്ചു. രോഗികള്‍ രോഗവിവരം മുഴുവനായി പറയുന്നതിനുമുമ്പ് ശീട്ടെഴുതി രോഗികളെ ഇറക്കിവിട്ടു. പിന്നീടവര്‍ പതിയെ തിരക്കിലിറങ്ങി വിശ്രമമുറിയിലേക്ക് പിന്‍വാങ്ങിയതായി കണ്ടുനിന്നവര്‍ ആരോപിച്ചു. ഇ.എൻ.ടി, ഓര്‍ത്തോ, സര്‍ജറി വിഭാഗങ്ങളിലാണ് രോഗികള്‍ പതിവായി ഏറെ വലയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.