തലശ്ശേരി: പുന്നോൽ തണൽ ഫൗണ്ടേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബൈത്തുസകാത്തിെൻറ 20ാം വാർഷിക ജനറൽ ബോഡി പ്രസിഡൻറ് എം. അബൂട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി ഇ.കെ. യൂസഫ് പ്രവർത്തന റിേപ്പാർട്ടും ട്രഷറർ കെ.പി. സാദിഖ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. വീട് നിർമാണത്തിന് രണ്ട് കുടുംബങ്ങൾക്ക് 4,33,650രൂപ, 20 കുടുംബങ്ങൾക്ക് പ്രതിമാസ േറഷൻ ഇനത്തിൽ 1,80,400രൂപ, ചികിത്സ സഹായമായി 50,000, കടബാധ്യത വീട്ടാൻ 15,000, സ്വയംതൊഴിൽ ഇനത്തിൽ മൂന്നുപേർക്ക് 1,17,000, മൂന്ന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായമായി 22,500 എന്നിങ്ങനെയായി 8,18,550രൂപ നടപ്പുവർഷം വിനിേയാഗിച്ചതായി യോഗത്തിൽ അറിയിച്ചു. പി.എം. മുനീർ ജമാൽ സ്വാഗതവും പി.വി. ഹംസ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം. അബൂട്ടി (പ്രസി.), പി.വി. ഹംസ, കെ.പി. അബൂബക്കർ (വൈസ്.പ്രസി.), ഇ.കെ. യൂസഫ് (ജന.സെക്ര.), കെ.പി. മുഹമ്മദ് റിയാസ്, സി.പി. അഷറഫ് (സെക്ര.), കെ.പി. സാദിഖ് (ട്രഷ.). ടി.എം. മമ്മൂട്ടി, എൻ.വി. താജുദ്ദീൻ, പി.എം. അബ്ദുന്നാസിർ (ഉപദേശക സമിതിയംഗങ്ങൾ). 30 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.