സംഘാടക സമിതി

പെരിങ്ങത്തൂർ: മേയ് ഒമ്പതിന് പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഭക്ഷ്യമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലം സമഗ്രവികസനത്തി​െൻറ ഭാഗമായാണ് മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ സർഗവസന്തം എന്നപേരിൽ വ്യത്യസ്ത പരിപാടികൾ നടക്കുന്നത്. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എ.പി. രമേശൻ അധ്യക്ഷത വഹിച്ചു. ബിപിൻ, ഇ.കെ. അശോക് കുമാർ, ഖാലിദ് പിലാവുള്ളതിൽ, രാമചന്ദ്രൻ, ജോസ്ന എന്നിവർ സംസാരിച്ചു. പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി സ്വാഗതവും സി.പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.