കണ്ണൂർ: ചെങ്കൽ മേഖലയിെല സ്തംഭനം ഒഴിവാക്കാൻ ഉടമ അേസാസിയേഷൻ പിടിവാശി ഉപേക്ഷിക്കണെമന്ന് ജില്ല ചെങ്കൽ തൊഴിലാളി അസോസിയേഷൻ (സി.െഎ.ടി.യു) ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് കൂലി വർധന അനുവദിച്ചതിെൻറ മറവിൽ അമിതവില ഇൗടാക്കുന്നതിനാൽ മേഖല സ്തംഭിച്ചിരിക്കുകയാണ്. 900 രൂപ മാത്രം തൊഴിലാളികൾക്ക് വർധിക്കുേമ്പാൾ 4000 രൂപയുടെ വർധനവാണ് ഉടമകൾ വരുത്തിയതെന്ന് യൂനിയൻ ആരോപിച്ചു. തൊഴിൽ സ്തംഭനം ഒഴിവാക്കുന്നതിന് വർധിപ്പിച്ച തുക പകുതിയാക്കണമെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ യുവജന സംഘടനകൾ ആവശ്യപ്പെെട്ടങ്കിലും ഉടമകളുടെ അസോസിയേഷൻ തയാറാവുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. തൊഴിൽ സ്തംഭനം തുടരുകയാെണങ്കിൽ തൊഴിൽ നഷ്ടപ്പെട്ട കാലത്തെ വേതനം കൊടുക്കേണ്ടിവരുമെന്നും അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകാൻ യൂനിയൻ നിർബന്ധിതമാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.