പുതിയതെരു: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള കൂടിക്കാഴ്ചക്കായി ചിറക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച എത്തിയത് 1500ലധികം പേർ. ഇതരസംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ നിരവധിപേർ എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവിസ് ലിമിറ്റഡ് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തി. തിങ്കളാഴ്ച വരെയാണ് കൂടിക്കാഴ്ച നടത്തുന്നത്. മുമ്പ് കണ്ണൂരിൽ എസ്.എൻ പാർക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ എയർ ഇന്ത്യ ട്രാൻസ്‌പോർട്ട് സർവിസ് ലിമിറ്റഡ് കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. ഇത് ഏറെ പരാതികൾക്കിടയാക്കിയതോടെയാണ് ചിറക്കൽ രാജാസ് ഹയർ സെൻഡറി സ്കൂളിലേക്ക് കൂടികാഴ്ചയുടെ സ്ഥലം മാറ്റി തീരുമാനിച്ചത്. രാവിലെ ഒമ്പതിന് ആരംഭിച്ച് ഉച്ച ഒന്നിന് അവസാനിക്കുന്നരീതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചതെങ്കിലും ശനിയാഴ്ച വൈകീട്ട് ആറിനും അവസാനിച്ചിട്ടില്ല. ഹെവി വാഹന ഡ്രൈവിങ് ടെസ്റ്റ് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത് ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് ദൂരസ്ഥലങ്ങളിൽനിന്ന് എത്തിയ ഉദ്യോഗാർഥികളിൽ ചിലർ തങ്ങൾ നൽകിയ 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തിരിച്ചുവാങ്ങുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഹെവി ഡ്രൈവിങ് ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയും മാത്രം നടക്കുന്നതിനാൽ എങ്ങനെയാണ് ഇതിെൻറ മെറിറ്റ് ലിസ്റ്റ് തയാറാക്കുകയെന്ന് ഉദ്യോഗാർഥികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.