എം.വി.ആർ അനുസ്​മരണം

കണ്ണൂര്‍: എം.വി. രാഘവന്‍ പര്‍ട്ടി വിടുമ്പോള്‍ അദ്ദേഹത്തി​െൻറ കൂടെ ഉറച്ചുനിന്നത് മനഃസാക്ഷി മൂലമെന്ന് സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. എം.വി.ആര്‍ സ്മൃതി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച എം.വി.ആര്‍ ജന്മദിനാഘോഷത്തി​െൻറ ഭാഗമായി നടന്ന 'ഇന്ത്യ:- ഇന്നലെ, ഇന്ന്, നാളെ' സെമിനാറില്‍ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തലപോയാലും അഭിപ്രായം പറയണമെടായെന്ന് എം.വി.ആര്‍ എപ്പോഴും പറയും. അഭിപ്രായം പറഞ്ഞതി​െൻറ പേരിലാണ് എം.വി.ആര്‍ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാണ് എം.വി.ആർ. മാണിക്കര ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സണ്ണി ജോസഫ്, കെ.എം. ഷാജി, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സി.എ. അജീര്‍, പി. ആനന്ദ് കുമാര്‍ എന്നിവർ സംസാരിച്ചു. സി.പി. ദാമോദരനെ മുന്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ബി. മുഹമ്മദ് അഹമ്മദ് ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.