ഉപതെരഞ്ഞെടുപ്പ് 31ന്

കണ്ണൂർ: ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ധർമക്കിണർ, ഇരിട്ടി നഗരസഭയിലെ ആട്ട്യാലം എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതുമായി ബന്ധപ്പെട്ട് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ചേംബറിൽ വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും പൊലീസ് ഓഫിസർമാരുടെയും യോഗം ചേർന്നു. ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) ഇൻചാർജ് കെ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വരണാധികാരികളായ ജില്ല എംപ്ലോയ്മ​െൻറ് ഒാഫിസർ പി.വി. രാജീവൻ, കല്യാശ്ശേരി സബ് രജിസ്ട്രാർ പി.വി. ജയേഷ്, ഉളിക്കൽ സബ് രജിസ്ട്രാർ സോജൻ ജോസഫ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.