ഹരിതകവചം കാമ്പയിൻ ശിൽപശാല നാളെ

കണ്ണൂർ: പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമായി സി.പി.എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഹരിതകവചം കാമ്പയിൻ ഒരുക്കം പൂർത്തിയായതായി ജില്ല സെക്രട്ടറി പി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാമ്പയിൻ പ്രവർത്തന ആസൂത്രണ ശിൽപശാല ഏഴിന് കണ്ണൂരിൽ നടക്കും. രാവിലെ 10ന് മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷ ൈതകൾക്ക് വെള്ളം നനച്ച് മുഖ്യാതിഥികൾ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരുമടക്കം 1500ഒാളം പേർ പെങ്കടുക്കും. പ്രഫ. കെ.എൻ. ഗണേശ്, ഡോ. ടി.എൻ. സീമ തുടങ്ങിയവർ പ്രബന്ധം അവതരിപ്പിക്കും. 13ന് മൊയാരത്ത് ശങ്കരൻ രക്തസാക്ഷി ദിനത്തിൽ പുഴ അറിയാൻ യാത്ര നടത്തും. കുപ്പം, പെരുമ്പ, മാഹി, വളപട്ടണം പുഴകൾ കേന്ദ്രീകരിച്ചാണ് യാത്ര. 19ന് നായനാർ ദിനത്തിൽ പ്ലാസ്റ്റിക് ശേഖരണവും ശുചീകരണവും നടത്തും. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ പാർട്ടി അംഗങ്ങളുടെ വീടുകളിലും പൊതു ഇടങ്ങളിലും ഒരു ലക്ഷം പ്ലാവ്, മാവ് തൈകൾ വെച്ചുപിടിപ്പിച്ചാണ് ഹരിതകവചം ഒരുക്കുന്നത്. കാവുകളിലെ മരക്കൂട്ടം, പൊതുഇടങ്ങളിലെ കാട് സംരക്ഷണം, തോടുകളും കുളങ്ങളും ശുചീകരിക്കൽ തുടങ്ങിയവയും കാമ്പയി​െൻറ ഭാഗമായി നടക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ എം. പ്രകാശൻ, കെ.വി. സുമേഷ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.