ജില്ല മുസ്​ലിം ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് നാളെ മുതൽ

കണ്ണൂർ: ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ രണ്ടു ദിവസം നീളുന്ന എക്സിക്യൂട്ടിവ് ക്യാമ്പ് 'നേതൃസമീക്ഷ' തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും. ചൊവ്വാഴ്ച സംഘടനാ സെഷൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും. ചന്ദ്രിക പത്രാധിപർ സി.പി. സെയ്തലവി ക്ലാസെടുക്കും. മുസ്തഫ ഹുദവി ആക്കോട് ഉദ്ബോധനവും കെ.എം. ഷാജി എം.എൽ.എ സമാപനപ്രസംഗവും നടത്തും. ജില്ല മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗങ്ങൾ, ജില്ലയിൽനിന്നുള്ള സംസ്ഥാന കൗൺസിലർമാർ, പോഷകസംഘടനകളുടെയും സർവിസ് സംഘടനകളുടെയും ജില്ല പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് ക്യാമ്പ് അംഗങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.