'കണ്ണൂർ കാഴ്ചകൾ' ഫോട്ടോഗ്രഫി മത്സരം

കണ്ണൂർ: സംസ്ഥാന സർക്കാറി​െൻറ വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രസ് ഫോട്ടോഗ്രാഫർമാർക്ക് ഫോട്ടോഗ്രഫി മത്സരം നടത്തും. 'കണ്ണൂർ കാഴ്ചകൾ' എന്ന വിഷയത്തിലാണ് മത്സരം. 3/2 അടി വലുപ്പത്തിൽ പ്രിൻറ് ചെയ്യാൻ കഴിയാവുന്ന ഫോട്ടോകൾ അടിക്കുറിപ്പ് സഹിതം സീഡിയിലാക്കി മേയ് 11നകം ജില്ല ഇൻഫർമേഷൻ ഓഫിസിൽ ലഭിക്കണം. ഒരാൾക്ക് രണ്ട് എൻട്രികൾ അയക്കാം. മന്ത്രിസഭ വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷനിൽ തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.