കൂട്ടപുഴ പാലം നിർമാണപ്രതിസന്ധി പരിഹരിക്കണം ^താലൂക്ക് വികസനസമിതി

കൂട്ടപുഴ പാലം നിർമാണപ്രതിസന്ധി പരിഹരിക്കണം -താലൂക്ക് വികസനസമിതി ഇരിട്ടി: കൂട്ടുപുഴ പാലം നിർമാണപ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഉൗർജിതമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസനസമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പാലം നിർമാണത്തിൽ കർണാടക വനം വകുപ്പി​െൻറ ഭാഗത്തുനിന്നുണ്ടായ എതിർപ്പ് പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ബംഗളൂരുവിലെത്തി കർണാടക അഡീഷനൽ ചീഫ് സെക്രട്ടറിയുമായും വനം ചീഫ് കൺസർവേറ്ററുമായി ചർച്ചനടത്തിയതായി എം.എൽ.എ സണ്ണി ജോസഫ് യോഗത്തിൽ പറഞ്ഞു. പാലം നിർമാണത്തിന് അനുമതി നൽകുന്നതിനുള്ള അനുകൂലനിലപാടാണ് കർണാടക അറിയിച്ചിരിക്കുന്നത്. അനുമതിക്കായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. ജില്ല ഭരണകൂടവും കെ.എസ്.ടി.പിയും ചേർന്ന് അനുമതിപത്രം ലഭിക്കുന്നതിനുള്ള നടപടികൾ ഉൗർജിതമാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി റോഡ് വികസനത്തി​െൻറ ഭാഗമായി ഇരിട്ടി ടൗണിലെ റോഡ് വീതികൂട്ടന്നതിനും ൈകയേറ്റം ഒഴിപ്പിക്കുന്നതിനുമായി സംയുക്ത സർേവ നടത്താനുള്ള തീരുമാനത്തി​െൻറ ഭാഗമായി 14, 15 ,17 തീയതികളിൽ നഗരത്തിൽ സർേവ നടത്താൻ തീരുമാനിച്ചതായി തഹസിൽദാർ യോഗത്തെ അറിയിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് വിവിധ രാഷ്ട്രീയകക്ഷിനേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. താലൂക്കിലെ 19 വില്ലേജുകളിൽ 14 എണ്ണത്തിലും കുടിവെള്ളം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചതായി തഹസിൽദാർ കെ.കെ. ദിവാകരൻ യോഗത്തെ അറിയിച്ചു. താലൂക്കാശുപത്രിയിലെ വൈദ്യുതി പ്രശ്നവും കുടിവെള്ള പ്രശ്നവും പരിഹരിക്കുന്നതിന് നടപടിയുണ്ടാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ ആവശ്യപ്പെട്ടു. യോഗത്തിൽ സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ കെ.കെ. ദിവാകരൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷിജി നടുപ്പറമ്പിൽ (ആറളം), ഇന്ദിര ശ്രീധരൻ (കൊട്ടിയൂർ), ടി. ശ്രീജ (പടിയൂർ), എൻ. അശോകൻ (പായം), ജില്ലപഞ്ചായത്ത് അംഗം തോമസ് വർഗീസ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.