ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നരിക്കുണ്ടത്തെ . നരിക്കുണ്ടത്തെ നടുക്കണ്ടി സുജേഷിെൻറ വീട്ടിൽനിന്നാണ് കവർച്ച നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ബാഗിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. രാത്രിയിലെ ചൂട് കാരണം കിടപ്പുമുറിയുടെ ജനൽ തുറന്നിട്ടിരുന്നു. ജനലരികിൽ തൂക്കിയിട്ട ബാഗിൽനിന്നാണ് ഭാര്യയുടെ നാലുപവെൻറ താലിമാലയും ബാഗിലെ പഴ്സിൽ സൂക്ഷിച്ച അരപ്പവെൻറ രണ്ടു വളയും കവർന്നത്. പുലർച്ച ഒരുമണിക്ക് ശേഷമാണ് കവർച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാവിലെ ബാഗ് തുറന്നനിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. ഇരിട്ടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.