മഞ്ചേശ്വരം: മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് ശുചിത്വസന്ദേശം നൽകുന്നതിനുവേണ്ടിയും മാലിന്യസാക്ഷരത സന്ദേശവുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച 'എെൻറ മഞ്ചേശ്വരം ശുചിത്വ മഞ്ചേശ്വരം' ഡോക്യുമെൻററി പ്രകാശനം ശനിയാഴ്ച രാവിലെ 10.30ന് മഞ്ചേശ്വരം കലാസ്പർശത്തിൽ നടൻ ഇന്ദ്രൻസ് നിർവഹിക്കും. പി.ബി. അബ്ദുറസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോക്യുമെൻററി സംവിധായകൻ മനോജ് കാനയെയും സഹ സംവിധായകൻ സത്യനേഷനെയും ജില്ല കലക്ടർ പി. ജീവൻബാബു അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.