ബൈത്തുറഹ്മ താക്കോല്‍ദാനവും മതവിജ്ഞാന സദസ്സും

കാഞ്ഞങ്ങാട്: വടകരമുക്ക് ബ്രദേഴ്‌സ് ക്ലബി​െൻറ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്മ താക്കോല്‍ദാനത്തോടനുബന്ധിച്ച് നടത്തുന്ന മതവിജ്ഞാന സദസ്സിന് വെള്ളിയാഴ്ച തുടക്കംകുറിക്കും. വൈകീട്ട് നാലിന് നീലേശ്വരം ഖാദി ഇ.കെ. മഹമൂദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ഞായറാഴ്ച രാത്രി ഏഴിന് ദഫ്മുട്ട് പ്രദര്‍ശനം നടക്കും. രാത്രി എട്ടിന് മതവിജ്ഞാന സദസ്സി​െൻറ ഉദ്ഘാടനം ഖാദി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി നിർവഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് സ്ത്രീകള്‍ക്കുള്ള പഠനക്ലാസിന് ആസിഫ് ദാരിമി പുളിക്കൽ നേതൃത്വം നൽകും. രാത്രി ഏഴിന് പ്രവാസി സംഗമം എൻ.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ സംബന്ധിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് ഡോ. അബ്ദുല്‍ ജലീല്‍ ദാരിമി ക്ലാസെടുക്കും. രാത്രി ഏഴിന് സാംസ്‌കാരികസംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനംചെയ്യും. ബുധനാഴ്ച രാത്രി ഏഴിന് സമാപനസമ്മേളനം. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം ഉദ്ഘാടനംചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തില്‍ ക്ലബ് പ്രസിഡൻറ് യൂനുസ് വടകരമുക്ക്, എം.കെ. മന്‍സൂര്‍, സി.കെ. റഹ്മത്തുല്ല, സി.എച്ച്. മൊയ്തീന്‍കുഞ്ഞി, നസീര്‍ അജ്‌വ, നാസര്‍ സി.എച്ച്, നിയാസ് സി.കെ, ഹനീഫ ടി.എച്ച്, മുഹമ്മദ് അനീസ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.