കാഞ്ഞങ്ങാട്--കാണിയൂര്‍ പാത: െഎ.എന്‍.ടി.യു.സി പദയാത്ര തുടങ്ങി കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് പി.ജി. ദേവ് നയിക്കുന്ന പദയാത്രക്ക് തുടക്കമായി. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച യാത്ര ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ ഉദ്ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. എം.സി. ജോസ് അധ്യക്ഷതവഹിച്ചു. വിനോദ്കുമാർ പള്ളയിൽവീട്, എം. അസൈനാർ, കെ.എം. ശ്രീധരൻ, ടി.വി. കുഞ്ഞിരാമൻ, സി.ഒ. സജി, വി.വി. ചന്ദ്രൻ, ലത സതീഷ്, ഡി.വി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, കെ.എൻ. ശശി, ഒ.കെ. നാരായണി, യൂസുഫ് ഹാജി എന്നിവർ സംസാരിച്ചു. ഒന്നാംദിവസ യാത്ര വൈകീട്ട് പൂടംകല്ലില്‍ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രാജപുരത്തുനിന്ന് ആരംഭിക്കുന്ന ജാഥ വൈകീട്ട് 4.30ന് പാണത്തൂരില്‍ സമാപിക്കും. സമാപനസമ്മേളനം ഐ.എന്‍.ടി.യു.സി ദേശീയ ജന. സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.