പള്ളിക്കര മേല്‍പാലം തറക്കല്ലിടൽ: സംസ്ഥാന സര്‍ക്കാറിന് വീഴ്ച -^ബി.ജെ.പി

പള്ളിക്കര മേല്‍പാലം തറക്കല്ലിടൽ: സംസ്ഥാന സര്‍ക്കാറിന് വീഴ്ച --ബി.ജെ.പി കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര മേല്‍പാലത്തി​െൻറ നിര്‍മാണം വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാറി​െൻറ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. ശ്രീകാന്ത്. കേന്ദ്രസര്‍ക്കാര്‍ നിര്‍മാണചെലവ് ഉള്‍പ്പെടെ നല്‍കിയിട്ടും ദേശീയപാത അതോറിറ്റിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. സര്‍ക്കാറി​െൻറ വീഴ്ച മറച്ചുവെക്കാനാണ് പി. കരുണാകരന്‍ എം.പിയും സ്ഥലം എം.എൽ.എ രാജഗോപാലും ശ്രമിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശിലാസ്ഥാപനത്തിന് സംഘാടകസമിതി ഉണ്ടാക്കിയത്. ഭൂമി വിട്ടുനല്‍കിയിട്ടില്ലെന്ന് അറിഞ്ഞിട്ടും ശിലാസ്ഥാപനതീയതി പ്രഖ്യാപിക്കുകയും പിന്നീട് മാറ്റിവെക്കുകയുംചെയ്ത എം.പി ജനങ്ങളോട് മാപ്പ് പറയണം. ശിലാസ്ഥാപന ചടങ്ങില്‍ സംബന്ധിക്കാന്‍ പി. കരുണാകരന്‍ എം.പി െറയിൽവേ മന്ത്രിക്ക് കത്തെഴുതിയത് സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ച മറച്ചുവെക്കാനാണ്. കേന്ദ്രമന്ത്രിയുടെ തീയതി ലഭിക്കാത്തതുകൊണ്ടാണ് ശിലാസ്ഥാപനം വൈകുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനാണെന്നും ശ്രീകാന്ത് പറഞ്ഞു. ഭൂമിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം എം.എല്‍.എ രാജഗോപാലും മന്ത്രി ഇ. ചന്ദ്രശേഖരനും ഉത്തരവാദികളാണ്. വാര്‍ത്തസമ്മേളനത്തില്‍ ജില്ല സെക്രട്ടറി എം. ബല്‍രാജ്, എം. ഭാസ്‌കരന്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.