ഒാവുചാൽ പ്രവൃത്തി തുടങ്ങി

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ മങ്ങാട്ട് വയൽഭാഗത്തെ മലിനജല പ്രശ്നത്തിന് പരിഹാരമാകുന്നു. 30 ലക്ഷത്തോളം രൂപ െചലവിലാണ് മങ്ങാട്ടുവയൽ മേഖലയിലെ ഒാവുചാൽ സംവിധാനം നവീകരിക്കുന്നത്. നരവൂർ, മങ്ങാട്ടുവയൽ ഭാഗങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് ടൗണിലെ ഒാവുചാൽ നവീകരിക്കുന്നത്. ടൗണിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം മങ്ങാട്ട് വയൽഭാഗത്ത് കെട്ടിനിൽക്കുന്നതിനെ തുടർന്ന് നിരവധി വീടുകളിലെ കിണർവെള്ളം ഉപയോഗശൂന്യമായിരുന്നു. അതോടൊപ്പം പ്രദേശം പകർച്ചവ്യാധി ഭീഷണിയിലുമായി. ഈ സാഹചര്യത്തിലാണ് ഒാവുചാൽ ശാസ്ത്രീയമായി പരിഷ്കരിക്കുന്നത്. മാർക്കറ്റിനടുത്തുള്ള പള്ളി മുതൽ ഹയർ സെക്കൻഡറി സ്കൂൾവരെയുള്ള 250 മീറ്ററോളം ദൂരത്തിലാണ് ആദ്യഘട്ടത്തിൽ ഒാവുചാൽ നിർമിക്കുന്നത്. 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി തയാറാക്കിയിട്ടുള്ളത്. നിർമാണ പ്രവൃത്തി ആരംഭിച്ചു. ഒാവുചാലിന് മുകളിലൂടെയാണ് ഹയർസെക്കൻഡറി സ്കൂൾ ഭാഗത്തേക്കുള്ള റോഡ് നിർമിക്കുക. നിർമാണപ്രവൃത്തി പൂർത്തിയാകുന്നതോടെ ഈ ഭാഗത്തുള്ള മാലിന്യപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.