പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം

പെരിങ്ങത്തൂർ: ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം. പരീക്ഷ എഴുതിയ 859 വിദ്യാർഥികളിൽ 77 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും 52 പേർ ഒമ്പത് വിഷയത്തിലും എ പ്ലസ് നേടി. പ്രത്യേക ക്ലാസുകളും പരിശീലനവും നൽകിയാണ് കുട്ടികളെ ഉന്നതനേട്ടത്തിന് പ്രാപ്തരാക്കിയത്. അനുമോദനച്ചടങ്ങിൽ മാനേജർ എൻ.എ. അബൂബക്കർ മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് ടി.കെ. ഹനീഫ, പ്രിൻസിപ്പൽ മുഹമ്മദലി വിളക്കോട്ടൂർ, ഹെഡ്മാസ്റ്റർ എൻ. പത്മനാഭൻ, കുറുവാളി മമ്മുഹാജി, വളവിൽ നാസർ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി. ഷീല, സ്റ്റാഫ് സെക്രട്ടറി റഫീഖ് കാരക്കണ്ടി, എസ്.ആർ.ജി കൺവീനർ സമീർ ഓണിയിൽ, ഇ.എ. നാസർ, ഉമൈസ തിരുവമ്പാടി, കെ.എം. സമീർ, കെ.പി. ശ്രീധരൻ, ബി.വി. അബ്ദുല്ലത്തീഫ്, പി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.