എസ്.എസ്.എൽ.സി: തലശ്ശേരി റവന്യൂജില്ലക്ക് മികച്ച ജയം

തലശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ തലശ്ശേരി റവന്യൂ വിദ്യാഭ്യാസ ജില്ലക്ക് മികച്ച ജയം. 85 വിദ്യാലയങ്ങളിൽനിന്നായി 14,700 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരിൽ 14,593 കുട്ടികൾ വിജയംകൊയ്തു. 99.27 ശതമാനമാണ് വിജയം. 1446 പേർ എ പ്ലസ് കരസ്ഥമാക്കി. 51 സ്കൂളുകൾക്ക് നൂറുമേനിയുണ്ട്. തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസ്, തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ്, തിരുവങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്, പാലയാട് ഹൈസ്കൂൾ, കൂടാളി ഹയർ സെക്കൻഡറി, ചമ്പാട് ചോതാവൂർ ഹൈസ്കൂൾ, പേരാവൂർ സ​െൻറ് ജോസഫ്സ്, കേളകം സ​െൻറ് തോമസ്, പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ, എടൂർ സ​െൻറ് മേരീസ്, കിളിയന്തറ സ​െൻറ് തോമസ്, മാഹി ജവഹർലാൽ നെഹ്റു, മാഹി സി.ഇ. ഭരതൻ മെമ്മോറിയൽ തുടങ്ങി 13 സ്കൂളുകൾക്ക് പരീക്ഷ എഴുതിയവരിൽ ഒാരോ കുട്ടിയുടെ തോൽവികാരണം നൂറുമേനി നഷ്ടമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.