കാഞ്ഞങ്ങാട്: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം നേടിയ വിദ്യാലയമെന്ന ഖ്യാതി ഇത്തവണയും കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിന് തന്നെ. വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് ഏറ്റവും കൂടുതൽപേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിക്കൊടുത്തതിെൻറ പെരുമയും ഇൗ വിദ്യാലയത്തിനാണ്. ഇത്തവണ 460 വിദ്യാർഥികളാണ് ഇവിടെ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇതിൽ 454 പേർ വിജയിച്ചു. 76 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 98.7 ശതമാനമാണ് സ്കൂളിെൻറ വിജയനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.