കാഞ്ഞങ്ങാട്: ആചാര്യ രാജേഷിെൻറ നേതൃത്വത്തിൽ നടത്തുന്ന വേദവിദ്യ പരിശീലനപദ്ധതി മേയ് ആറിന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. സ്വാമി മുക്താനന്ദ ഉദ്ഘാടനംചെയ്യും. വേദങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വവികാസം, കുടുംബജീവിതം, സാമൂഹികബന്ധം, ഭക്ഷണസംസ്‌കാരം, സാമ്പത്തികവിനിയോഗം, സമയക്രമീകരണം, ആരോഗ്യസംരക്ഷണം, യോഗ എന്നിവയുമായി ബന്ധപ്പെട്ട, ജീവിതക്രമങ്ങളെ ആധുനികലോകത്തിന് ഉപയോഗപ്രദമാകുന്നവിധത്തിൽ പഠിപ്പിക്കാനും അനുശീലിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഒരുവര്‍ഷം നീളുന്ന വേദവിദ്യ പരിശീലനപദ്ധതി. മള്‍ട്ടിമീഡിയ പ്രസേൻറഷൻ, വിഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വേദവിദ്യ പഠിപ്പിക്കുന്നത്. ക്ലാസുകള്‍ ഞായറാഴ്ചകളിൽ രാവിലെ എട്ടിന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. വാർത്തസമ്മേളനത്തില്‍ കെ. കണ്ണന്‍, പി.പി. ഷാജി, കെ. ജിജിത്ത്, അജീഷ് പുല്ലൂക്കര, വി. ശശി എന്നിവര്‍ പങ്കെടുത്തു. ഫോൺ: 8156961304.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.