എടക്കാട്: കഴിഞ്ഞ ബുധനാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ച എടക്കാട്ടെ ഓട്ടോഡ്രൈവർ ഉനൈസിെൻറ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ച 12ഒാടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഉച്ച ഒന്നരയോടെ എടക്കാട്ടെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം രേണ്ടാടെ മണപ്പുറം പള്ളിയിൽ ഖബറടക്കി. രാഷ്ട്രീയ, സാമൂഹികരംഗത്തെ നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഇതിനിടെ മരണത്തിൽ സംശയംപ്രകടിപ്പിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉനൈസിെൻറ സഹോദരൻ നവാസ് എടക്കാട് പൊലീസിൽ പരാതി നൽകി. എടക്കാട് മേഖല ലഹരി മാഫിയയുടെ പിടിയിൽ എടക്കാട്: എടക്കാട് മേഖല ലഹരി മാഫിയയുടെ പിടിയിലായതായി നാട്ടുകാർ. ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന തകൃതിയായി നടക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. പലതവണ പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയെങ്കിലും വേണ്ടത്ര ജാഗ്രതകാട്ടിയിെല്ലന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന യുവാവിെൻറ മരണമെന്ന് നാട്ടുകാർ പറഞ്ഞു. എടക്കാട് കടമ്പൂർ റോഡിൽ കീരിക്കുന്നുപോലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നതായി പറയുന്നു. നേരത്തെ മുഴപ്പിലങ്ങാട് കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിൽ ലഹരിസംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇവിടെ നാട്ടുകാരുടെയും പൊലീസിെൻറയും ശക്തമായ ഇടപെടൽ കാരണം ഏറക്കുറെ ലഹരിമാഫിയയുടെ പ്രവർത്തനം കുറഞ്ഞിരുന്നു. യുവാവിെൻറ മരണത്തിനിടയാക്കിയ സാഹചര്യം മുൻനിർത്തി ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.