കാഞ്ഞങ്ങാട്: ലയൺസ് ക്ലബ് ഇൻറര്‍നാഷനൽ ഡിസ്ട്രിക്ട് 312 ഇ സോൺ രണ്ട് അവാര്‍ഡുകള്‍ വിതരണംചെയ്തു. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് അഞ്ച് അവാര്‍ഡുകൾ നേടി. ബെസ്റ്റ് പ്രസിഡൻറായി എം.ബി. ഹനീഫ്, ബെസ്റ്റ് സെക്രട്ടറിയായി അഷ്‌റഫ് കൊളവയൽ, ബെസ്റ്റ് ക്ലബ് മോട്ടിവേറ്ററായി പി.എം. അബ്ദുല്‍ നാസർ എന്നിവരും ബെസ്റ്റ് ക്ലബായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബും തെരഞ്ഞെടുക്കപ്പെട്ടു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് ചെയ്ത കാരുണ്യപ്രവർത്തനങ്ങൾ ബെസ്റ്റ് സർവിസ് പ്രോജക്ടുമായും തെരഞ്ഞെടുത്തു. മുൻ ഡിസ്‌ട്രിക്‌ട് ഗവർണർ സി.എ. ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സോൺ രണ്ട് ചെയർപേഴ്സൻ എൻജിനീയർ പ്രശാന്ത് അവാർഡുകൾ വിതരണംചെയ്തു. ടൈറ്റസ് തോമസ്, രാജേഷ്, കുഞ്ഞിക്കണ്ണൻ, ഡോ. ശശിരേഖ, ഗോപി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.