അറവുമാലിന്യം തള്ളുന്നത്​ ദുരിതമായി

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ദേശീയപാതക്കരികിൽ മാലിന്യം തള്ളൽ കുറയുമ്പോൾ ബദൽ പാതക്കരികിൽ അറവുശാല മാലിന്യം തള്ളുന്നത് പതിവായി. ചുങ്കം മുതൽ കടവ് റോഡ് വരെയുള്ള പാത പൂർണമായി മാലിന്യനിക്ഷേപ കേന്ദ്രമായ അവസ്ഥയാണ്. നിരവധി ചാക്കുകളിൽ കോഴിമാലിന്യമാണ് ഇവിടെ തള്ളുന്നത്. മാലിന്യം തള്ളിയ സ്ഥലം ജനവാസകേന്ദ്രമായതിനാൽ ജനങ്ങൾ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണ്. പഞ്ചായത്തിനുകീഴിൽ അറവുമാലിന്യ സംസ്കരണകേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് പ്രദേശം മാലിന്യനിക്ഷേപ കേന്ദ്രമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.