എടക്കാട്: കാടാച്ചിറ സബ് രജിസ്ട്രാർ ഒാഫിസിൽ ബെഞ്ച് തകർന്നുവീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വത്സരാജിെൻറ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണമെന്ന് യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തകർന്നുവീഴാറായ ബെഞ്ച് മാറ്റാൻ തയാറാകാത്ത ഉദ്യോഗസ്ഥരുടെ അലംഭാവമാണ് അപകടത്തിന് കാരണം. കാടാച്ചിറ സബ് രജിസ്ട്രാർ ഒാഫിസിൽനിന്ന് മാത്രം കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് സർക്കാറിന് ലഭിക്കുന്നത്. ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യം ഒന്നുംതന്നെ ഇവിടെ ഇല്ല. തകർന്നുവീഴാറായ ഫർണിച്ചറും കസേരകളും മാറ്റാൻ അധികൃതർ തയാറാകണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് റിജിൻ രാജ് അധ്യക്ഷത വഹിച്ചു. ജിതീഷ് നമ്പ്യാർ, അദീപ്, അഭിലാഷ് ആഡൂർ, ഹഫ്സീർ പുല്ലാഞ്ഞി, ജിത്തു കടമ്പൂർ, അലേഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.