ഭക്തരുടെ ദാഹമകറ്റാൻ ജമാഅത്ത് ഭാരവാഹികൾ

കാഞ്ഞങ്ങാട്: വയനാട്ടുകുലവൻ ദൈവംകെട്ട് ഉത്സവത്തിന് കലവറയിലേക്കുള്ള വിഭവങ്ങളുമായെത്തിയ ഭക്തർക്ക് സംഭാരവും ശീതള പാനീയവുമൊരുക്കി പള്ളിക്കമ്മിറ്റി പ്രവർത്തകർ. കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ട് കുലവൻ തെയ്യംകെട്ട് ഉത്സവത്തി​െൻറ ഭാഗമായി ചെരിച്ചൽ മുത്തപ്പൻ മടപ്പുര, ചെരിച്ചൽ കുതിര് തറവാട്, പടിഞ്ഞാറക്കര പ്രാദേശിക സമിതി എന്നിവിടങ്ങളിൽനിെന്നത്തിയ കലവറ ഘോഷയാത്രയിൽ പെങ്കടുത്തവർക്കാണ് അജാനൂർ തെക്കേപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജലവും സംഭാരവും നൽകിയത്. തെക്കേപുറം ജമാഅത്ത് പള്ളി പരിസരത്താണ് സ്വീകരണം ഒരുക്കിയത്. ജമാഅത്ത് പ്രസിഡൻറ് മഹമ്മൂദ്, സെക്രട്ടറി എം. ഇബ്രാഹീം, ട്രഷറർ സി. കുഞ്ഞാമദ് പാലക്കി, പാറക്കട്ട മുഹമ്മദ്, ഷുക്കൂർ പള്ളിക്കാട്ട്, കെ.എച്ച്. ബദ്രു, പി.എം. ഹസൈനാർ, സി.എച്ച്. ഹസൈനാർ, കെ.കെ. ബദ്രു, സി.കെ. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.