മംഗളൂരു: കൂടുതൽ പ്രചാരവും അതുവഴി അവസരവും ലക്ഷ്യമിട്ടാണ് നടൻ പ്രകാശ് രാജ് ബി.ജെ.പിയെ വിമർശിക്കുന്നതെന്ന് നളിൻകുമാർ കട്ടീൽ എം.പി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മംഗളൂരു സൗത്ത് മണ്ഡലത്തിൽ നടപ്പാക്കിയതായി ജെ.ആർ. ലോബോ എം.എൽ.എ അവകാശപ്പെടുന്ന പദ്ധതികൾ മുൻ എം.എൽ.എ യോഗീഷ് ഭട്ട് കൊണ്ടുവന്നതാണ്. ലോബോ വെറും ഉദ്ഘാടകൻ മാത്രമാണ്. മംഗളൂരു സ്മാർട്ട് സിറ്റിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കേന്ദ്രം അനുവദിച്ച 216 കോടി മംഗളൂരു കോർപറേഷൻ വിനിയോഗിച്ചില്ലെന്ന് എം.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.