കുടില്‍കെട്ടി സമരം എട്ടാം ദിവസത്തിലേക്ക്; തുരുത്തിയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം -സി.കെ. ജാനു പാപ്പിനിശ്ശേരി: ദേശീയപാത വികസനം നടപ്പാകുന്നതോടെ തുരുത്തിയിലെ പട്ടികജാതി കുടുംബങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന അവസ്ഥയാണ് വരാൻപോകുന്നതെന്ന് ആദിവാസി ഗോത്രസഭ അധ്യക്ഷ സി.കെ. ജാനു. തുരുത്തിയിൽ കോളനിവാസികളുടെ ഏഴാം ദിവസത്തിലേക്ക് കടന്ന കുടിൽകെട്ടി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. മണ്ണിൽ ജീവിക്കാനുള്ള അവസ്ഥയാണ് ഇല്ലായ്മചെയ്യുന്നത്. സമരങ്ങളെ കൊടിയുടെ നിറം നോക്കിയാണ് പരിഗണിക്കുന്നത്. ഇവിടെ നടക്കുന്ന ചെറുതും വലുതുമായ സമരങ്ങളെല്ലാം ഒത്തുചേർന്നാൽ ഭരണാധികാരികൾക്ക് അതിെൻറ സമീപത്തുകൂടി പോലും പോകാൻപറ്റില്ല. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഈ രീതിയിലാണ് എല്ലാവരെയും ശരിയാക്കലെന്ന് ആരും കരുതിയില്ല. തുരുത്തി കോളനിവാസികളെ ഇവിടെത്തന്നെ ജീവിക്കാൻ അനുവദിച്ചുകൊണ്ടുള്ള ന്യായമായ തീരുമാനം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകണമെന്നും സി.കെ. ജാനു പറഞ്ഞു. കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കീഴാറ്റൂർ സമരനേതാവ് നോബിൾ പൈക്കട, വി. സുബ്രഹ്മണ്യം, കെ.കെ. ബാലകൃഷ്ണൻ, ഹരിദാസ് പാലയാട്, മേരി അബ്രഹാം, കസ്തൂരിദേവൻ, സി. രാജീവൻ, നിഷിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.