കാഞ്ഞങ്ങാട്-കാണിയൂര്‍ പാത: കാഞ്ഞങ്ങാട്ട് ജനകീയകൂട്ടായ്മ സംഘടിപ്പിക്കും കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമാക്കുന്നതിെൻറ ഭാഗമായി സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കാണാനും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിെൻറ ആദ്യപടിയായി കാഞ്ഞങ്ങാട്ട് ജനകീയകൂട്ടായ്മ സംഘടിപ്പിക്കാനും കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതിയോഗം തീരുമാനിച്ചു. പാതയുടെ സർവേ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ലാഭകരമാണെന്ന് കണ്ടെത്തിയിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വൈമുഖ്യം കാണിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. കേന്ദ്രമാനദണ്ഡം അനുസരിച്ച് പദ്ധതിയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. കേന്ദ്ര റെയില്‍വേ ബോര്‍ഡും സംസ്ഥാന സര്‍ക്കാറും ചേര്‍ന്നുണ്ടാക്കിയ സംയുക്ത പദ്ധതിയിലും കേന്ദ്ര റെയില്‍വേ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയിലും കാണിയൂര്‍പാതയുടെ വിഷയം പരാമര്‍ശിച്ചില്ല. കാണിയൂര്‍പാത നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിെൻറ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ സർവകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടും. കേന്ദ്ര മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഉപരാഷ്ട്രപതിയുടെ ഇടപെടലിനെ യോഗം സ്വാഗതം ചെയ്തു. സമിതി ചെയര്‍മാന്‍ പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി. യൂസഫ്ഹാജി, സി.എ. പീറ്റര്‍, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, ടി. മുഹമ്മദ് അസ്ലം, എ. ഹമീദ്ഹാജി, എം. വിനോദ്, സി. മുഹമ്മദ് കുഞ്ഞി, എ. ദാമോദരന്‍, എം.എസ്. പ്രദീപ്, കെ.വി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.