കാഞ്ഞങ്ങാട്: നഗരസഭ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം നീക്കാന്‍ നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഹരിത കര്‍മേസന രൂപവത്കരിച്ചു. ഓരോ വാര്‍ഡുകളിലും പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഈ പ്രവര്‍ത്തനം നടത്തുന്നതിനായി മാസത്തില്‍ ഒരു നിശ്ചിതസംഖ്യ (വീട് -30, സ്ഥാപനം-100) എന്നീ ക്രമത്തില്‍ ഇവര്‍ക്ക് നല്‍കണം. സേനാരൂപവത്കരണവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ എല്‍. സുലൈഖ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗംഗ രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എൻ. ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ റസാഖ് തായിലക്കണ്ടി, സി.കെ. വത്സലന്‍, എച്ച്.ആര്‍. ശ്രീധർ, സി.ഡി.എസ് ചെയര്‍പേഴ്‌സൻ കെ. സുജിനി, വി.പി. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഞ്ചാംവാര്‍ഡിൽ ഡോ. കുഞ്ഞിക്കണ്ണെൻറ വീട്ടില്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.