ബൈക്കിൽ ബസിടിച്ച്​ ഗൃഹനാഥൻ മരിച്ചു

കണ്ണൂർ: ചരക്കുലോറിയിൽനിന്ന് കെട്ടുപൊട്ടി റോഡിലേക്ക് വീണ സാധനങ്ങൾക്കടിയിൽപെടാതിരിക്കാൻ വെട്ടിച്ചുമാറ്റിയ സ്കൂട്ടർയാത്രികൻ എതിരെവന്ന ബസിടിച്ച് മരിച്ചു. കുടുക്കിമൊട്ടയിലെ കുഞ്ഞിമുഹമ്മദ് (50) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോെട താഴെ ചൊവ്വ കീഴ്ത്തള്ളി കൈനാട്ടിയിലാണ് അപകടം. ആക്രിസാധനങ്ങൾ കയറ്റിപ്പോവുകയായിരുന്ന ലോറിയിൽനിന്ന് വീണ സാധനങ്ങളിൽ തട്ടാതിരിക്കാൻ സ്കൂട്ടർ വലതുവശത്തേക്ക് തിരിച്ചപ്പോഴാണ് സ്വകാര്യബസ് ഇടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിമുഹമ്മദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യ: സുഹറ. മക്കൾ: നൗഷിർ (കച്ചവടം), നൗഷിജ. മരുമകൻ: അസീസ്. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻ, ബീവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.