നിവേദ്യം പദ്ധതി ഉദ്​ഘാടനം നാ​െള

തലശ്ശേരി: ഏഴുലക്ഷം രൂപ വാഴക്കന്നിനും 12 ലക്ഷം തൊഴിലുറപ്പ്് പദ്ധതി വഴി സമാഹരിച്ചും ഈ വര്‍ഷത്തെ ആദ്യ പദ്ധതി നിര്‍വഹണത്തിന് ധര്‍മടം പഞ്ചായത്ത് ഒരുങ്ങുന്നു. 2019 ഫെബ്രുവരിയോടെ വാഴക്കുല പഞ്ചായത്തിൽതന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 21,000 വാഴക്കന്നുകൾ വീടുകളില്‍ വിതരണംചെയ്യും. കദളി, മൈസൂർ വാഴക്കന്നുകളാണ് നൽകുന്നത്. മിക്ക വീടുകളിലും വാഴക്കന്ന് അലസമായി കളയുന്നത് ഒഴിവാക്കുന്നതിനായി വിതരണസമയത്തുതന്നെ വീടുകളില്‍ നല്‍കുന്ന മൂന്നുവീതം വാഴക്കന്നുകള്‍ക്ക് കുഴിയെടുക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ്. ഈ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി കൃഷിയിറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കരനെല്ല്, പച്ചക്കറി, നെല്ല്, കുരുമുളക്, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നീ കൃഷിയുമിറക്കും. 15 ഹെക്ടര്‍ സ്ഥലത്താണ് ഈ വര്‍ഷം കൃഷിയിറക്കുന്നത്. നിവേദ്യം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനവും ഇക്കോഷോപ്പി​െൻറ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11ന് ചിറക്കുനിയിൽ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ധർമടം മണ്ഡലം പ്രതിനിധി പി. ബാലന്‍ അധ്യക്ഷതവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ധര്‍മടം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബിസരോജം, വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ, കൃഷി ഓഫിസര്‍ എ.കെ. കാര്‍ത്തിക, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ എം. സ്മിത എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.