മാഹിയിലെ ബസ്​ നിരക്ക് പ്രശ്നത്തിന് പരിഹാരം

മാഹി: മാഹിയിലെ ബസ് ചാർജ് വർധന സംബന്ധിച്ച പ്രശ്നത്തിന് സർവകക്ഷിയോഗത്തിൽ പരിഹാരം. നേരത്തെയുണ്ടായിരുന്ന ഫെയർ സ്റ്റേജിൽ മാറ്റമില്ലാതെ ഏഴു രൂപ, ഒമ്പത് രൂപ, 11 എന്നിങ്ങനെയുള്ള വർധന യോഗം അംഗീകരിച്ചു. കഴിഞ്ഞതവണ അഡ്മിനിസ്ട്രേറ്റർ വിളിച്ച സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായി നാല് സ്റ്റേജുകളിലായി അശാസ്ത്രീയമായ നിരക്കുവർധന അടിച്ചേൽപിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ബുധനാഴ്ച ബസുകൾ തടഞ്ഞിട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് അധികൃതർ വ്യാഴാഴ്ച രാവിലെ സർവകക്ഷിയോഗം വിളിച്ചത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ് അമൻ ശർമ, വിവിധ കക്ഷിനേതാക്കളായ സത്യൻ കുനിയിൽ, വിജയൻ പൂവ്വച്ചേരി (ബി.ജെ.പി), സത്യൻ കേളോത്ത്, കെ. മോഹനൻ (കോൺഗ്രസ്), വടക്കൻ ജനാർദനൻ, കെ.പി. സുനിൽകുമാർ (സി.പി.എം), എൻ. ഉണ്ണി മാസ്റ്റർ (സി.പി.ഐ) എന്നിവർ സംബന്ധിച്ചു. സ്വകാര്യ ബസ് ഈസ്റ്റ് പള്ളൂർവഴി സർവിസ് നടത്തും മാഹി: അനുവദിച്ച റൂട്ടിനനുസരിച്ച് ഈസ്റ്റ് പള്ളൂർവഴി ട്രിപ് നടത്താമെന്ന് സ്വകാര്യ ബസുടമ ഉറപ്പുനൽകിയതായി ബി.ജെ.പി പ്രസിഡൻറ് സത്യൻ കുനിയിൽ അറിയിച്ചു. ഈസ്റ്റ് പള്ളൂർവഴി ഓടേണ്ട ബസ് മാസങ്ങളായി ട്രിപ് മുടക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ബസ് തടഞ്ഞിട്ടു സമരം നടത്തിയതോടെയാണ് തീരുമാനം. പ്രശ്നം പരിഹരിച്ചതോടെ പി.ആർ.ടി.സി ബസുകളും സഹകരണ സൊസൈറ്റിയുടെ ബസുകളും ഓടിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.