മേക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം ചോർന്നൊലിക്കുന്നു

പെരിങ്ങത്തൂർ: മേക്കുന്നിലെ പ്രാഥമികാരോഗ്യകേന്ദ്രം ചോർന്നൊലിക്കുന്നു. പല മുറികളിലെയും മേൽക്കൂരയും ഒാടും ഇളകിയ നിലയിലാണ്. മുറികൾ വെള്ളം കെട്ടിനിന്ന് വൃത്തിഹീനമായി. ജീവൻരക്ഷാമരുന്നുകൾ സൂക്ഷിച്ച സ്റ്റോർ റൂമി​െൻറ ചുമർ പൂർണമായും നനഞ്ഞ് മരുന്നുകൾ ഈർപ്പംതട്ടിയ നിലയിലാണ്. ഒരുവർഷം മുമ്പ് കേന്ദ്രത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ദിനേന 400ൽപരം രോഗികൾ വരുന്ന ഇവിടെ ഒരു മഴ പെയ്താൽ നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. സ്റ്റോർ റൂം, ക്ലിനിക് എന്നീ മുറികൾ മഴക്കാലത്ത് ഉപയോഗശൂന്യമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. വേനൽമഴയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെള്ളം കയറിയതിനാൽ ജൂണാകുന്നതോടെ മരുന്നുകൾ ഇവിടെനിന്ന് മാറ്റേണ്ടിവരുമെന്ന് ജീവനക്കാർ പറഞ്ഞു. അറ്റകുറ്റപ്പണി നടത്തിയിട്ടും ചോർന്നൊലിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ ഹമീദ് കിടഞ്ഞി വിജിലൻസ്, ആരോഗ്യവകുപ്പ് എന്നിവക്ക് പരാതി നൽകി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സംഭവിച്ച നാശം മുൻനിർത്തി അടിയന്തര നടപടി കൈക്കൊള്ളാൻ ആരോഗ്യവകുപ്പ് ജീവനക്കാരോട് നിർദേശിച്ചതായി പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.