കാസർകോട്: കാസർകോട് ജില്ലയിലെ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെയും സംഘടനകളെയും വ്യക്തികളെയും ഏകോപിപ്പിച്ച് ജില്ലയിൽ ആരംഭിക്കുന്ന ഹാർഡ്‌വെയർ കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരള സ്റ്റാർട്ടപ് മിഷൻ കേരള ഹാർഡ്‌വെയർ കമ്യൂണിറ്റിയുമായി സഹകരിച്ചാണ് പദ്ധതി. കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ പ്രഖ്യാപനം നടത്തി. ജില്ലയിൽ ഇത്തരം കൂട്ടായ്മകൾ അത്യാവശ്യമാണെന്നും ആധുനിക സാങ്കേതികവിദ്യകൾ സാധാരണക്കാരന് പ്രാപ്തമാകുമ്പോൾ മാത്രമാണ് അത് അർഥപൂർണമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.