കണ്ണൂർ: കൺമുന്നിൽ കണ്ട അപകടത്തിൽനിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ വഴിമാറ്റിയെങ്കിലും കുഞ്ഞിമുഹമ്മദിനെ മരണം തട്ടിയെടുത്തു. വ്യാഴാഴ്ച വൈകീട്ട് ആേറാടെ താേഴചൊവ്വ കീഴ്ത്തള്ളി കൈനാട്ടിയിലാണ് കണ്ടുനിന്നവരുടെ കണ്ണുനനയിച്ച ബൈക്കപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കുടുക്കിമൊട്ടയിലെ കുഞ്ഞിമുഹമ്മദ് തെൻറ മുന്നിലുണ്ടായിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽനിന്ന് കെട്ടഴിഞ്ഞ് സാധനങ്ങൾ റോഡിൽ വീഴുന്നത് ശ്രദ്ധയിൽപെട്ടതോടെ സ്കൂട്ടർ അൽപം മാറ്റിയൊടിച്ചു. ഇൗ സമയം എതിരെവന്ന ബസ് കുഞ്ഞിമുഹമ്മദിെൻറ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിനിടയാക്കിയ ബസും ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.