കണ്ണൂർ: കേരള വാട്ടർ അതോറിറ്റി ബോട്ടിലിങ് പ്ലാൻറ്് ഉടൻ നിർമാണം പൂർത്തിയാക്കി പ്രാവർത്തികമാക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, അതോറിറ്റിയുടെ പെൻഷൻ പോർട്ടൽ പദ്ധതി ഉടൻ ആരംഭിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി വാട്ടർ അതോറിറ്റിയിലും നടപ്പാക്കുക, ജലസംരക്ഷണ പ്രവർത്തനങ്ങളിൽ മുഴുവൻ വാട്ടർ അതോറിറ്റി പെൻഷൻകാരും പങ്കാളികളാവുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി പി. പ്രഭാകരൻ ഉദ്ഘാടനംചെയ്തു. കെ.ഡബ്ല്യു.പി.ഒ ജില്ല പ്രസിഡൻറ് കെ. ശ്രീധരൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. വാട്ടർ അതോറിറ്റി മുൻ ടെക്നിക്കൽ കമ്മിറ്റി അംഗം പി.എം. മോഹൻദാസിനെ ആദരിച്ചു. പി. അയ്യപ്പൻ, കെ. ഹരീന്ദ്രൻ, പി. ബാലൻ, പി.വി. ഗംഗാധരൻ, പി. ഗോപാലൻ, പി.പി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശ്രീധരൻ നമ്പ്യാർ (പ്രസി.), സി. ഹരിദാസ് (വൈസ് പ്രസി.), കെ. ഹരീന്ദ്രൻ (സെക്ര.), പി. അയ്യപ്പൻ (ജോ. സെക്ര.), പി. ബാലൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.