തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രക്ഷിതാക്കളുടെയും കുട്ടികളുടെയും തള്ളിക്കയറ്റം സംഘർഷത്തിൽ കലാശിച്ചു. നിലവിലുള്ള 120 സീറ്റുകളിൽ മാത്രമേ പ്രവേശനം നടത്താനാകൂവെന്ന അധികൃതരുടെ വാദം കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധത്തിനും ഇടയാക്കി. സർക്കാർ സ്കൂളായ ഇവിടെ കഴിഞ്ഞകാലങ്ങളിൽ പ്രവേശനപരീക്ഷയിലൂടെയായിരുന്നു കുട്ടികളെ തെരഞ്ഞെടുത്തത്. ഇത്തവണ പ്രവേശനപരീക്ഷ ഒഴിവാക്കിയതിനാൽ ബുധനാഴ്ച രാത്രിമുതൽ രക്ഷിതാക്കളെത്തി ക്യൂ നിൽക്കുകയായിരുന്നു. ആദ്യം ക്യൂവിൽനിന്ന 120 പേർക്കാണ് പ്രവേശനം നൽകിയത്. നിരവധിപേർ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് കെ.എസ്.യു, - എം.എസ്.എഫ് പ്രവർത്തകർ സംഭവത്തിൽ ഇടപെടുകയായിരുന്നു. ഇതേതുടർന്ന് ബാക്കിയുള്ളവരിൽനിന്ന് അപേക്ഷാഫോറം വാങ്ങിവെക്കാൻ തീരുമാനമായി. സർക്കാർ സ്കൂളിൽ പ്രവേശനത്തിനുവരുന്ന ആരെയും തിരിച്ചയക്കരുതെന്ന ഉത്തരവ് ചൂണ്ടിക്കാട്ടി എല്ലാവർക്കും പ്രവേശനം നൽകണമെന്ന് ഇവർ വാദിച്ചു. സ്കൂൾ കെട്ടിടത്തിനകത്തേക്ക് കെ.എസ്.യു, എം.എസ്എഫ് പ്രവർത്തകർ കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. ഉന്തുംതള്ളുമുണ്ടായി ചില പ്രവർത്തകർക്ക് പരിക്കേറ്റു. സ്കൂളിൽ വെള്ളിയാഴ്ച എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം നടക്കുന്നുണ്ട്. ഇതിൽ 60 സീറ്റാണുള്ളത്. തലേന്ന് രാത്രിമുതൽ രക്ഷിതാക്കൾ ക്യൂവിൽ തളിപ്പറമ്പ്: സർക്കാർ സ്കൂളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കൾ തലേദിവസം രാത്രിതന്നെ സ്കൂളിനു മുന്നിലെത്തി വരിനിന്നു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച നടന്ന അഞ്ചാം ക്ലാസ് പ്രവേശനത്തിന് ബുധനാഴ്ച രാത്രിതന്നെ 18ഓളം രക്ഷിതാക്കളെത്തി. വ്യാഴാഴ്ച രാവിലെ ഏഴാവുമ്പോഴേക്കും ഇത് 200 കവിഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ സ്ഥിരമായി നൂറുശതമാനം വിജയം നേടുന്ന ഈ സ്പെഷൽ സ്കൂളിൽ വിദ്യാർഥികൾ മികച്ച പഠനനിലവാരമാണ് കാഴ്ചവെക്കുന്നത്. കലക്ടർ ചെയർമാനായ സമിതിയാണ് സ്കൂൾപ്രവർത്തനം നിയന്ത്രിക്കുന്നത്. ഇക്കാരണങ്ങളാലാണ് സ്കൂളിനെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പ്രിയപ്പെട്ടതാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.