ഗൈനക്കോളജി സൊസൈറ്റി വാർഷികസമ്മേളനം നാളെമുതൽ

കണ്ണൂര്‍: കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി വാര്‍ഷികസമ്മേളനം 'റിഫ്ലക്ഷന്‍സ് - 2018' അഞ്ച്, ആറ് തീയതികളില്‍ കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടില്‍ നടക്കും. അഞ്ചിന് ഉച്ച മൂന്നുമുതൽ ശിൽപശാലകൾക്ക് തുടക്കമാകും. പുണെയിലെ ഡോ. മിലിന്ദ് തെലാങ്ങും മുംബൈയിലെ ഡോ. ഹിദേശ് ഭട്ടും നേതൃത്വം നല്‍കും. ആറിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഗര്‍ഭാശയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടക്കും. ഡോ. മിലിന്ദ് തെലാങ്ങ് പ്രഭാഷണം നടത്തും. സമ്മേളനത്തി​െൻറ ഒൗപചാരിക ഉദ്ഘാടനം ആറിന് രാവിലെ 10.30ന് ജില്ല പൊലീസ് മേധാവി ശിവവിക്രം നിര്‍വഹിക്കും. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കിയാണ് സമ്മേളനം നടത്തുക. പരിസ്ഥിതിസൗഹൃദ പേനകളാവും വിതരണംചെയ്യുക. പേപ്പർനിർമിത ഫയലുകളും സമ്മേളനത്തിന് ഉപയോഗിക്കും. കേരളത്തിനകത്തും പുറത്തുംനിന്നുമായുള്ള പ്രഗല്ഭര്‍ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. കണ്ണൂർ, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍നിന്നായി 150ഓളം ഗൈനക്കോളജിസ്റ്റുകള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡൻറ് ഡോ. മിനി ബാലകൃഷ്ണൻ, സെക്രട്ടറി ഡോ. പി. ഷൈജസ്, ഡോ. സുചിത്ര സുധീർ, ഡോ. കെ. ബീന, ഡോ. ആർ. രാജമ്മ, ഡോ. ഡി.ജി. സംഗീത എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.