കണ്ണൂർ: കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറുേമനി കൊയ്തതിൽ സംസ്ഥാനത്ത് രണ്ടാമതും ജില്ലയിൽ ഒന്നാമതുമായി കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിെൻറ അഭിമാനനേട്ടം. കണ്ണൂർ വിദ്യാഭ്യാസജില്ലയിലെ കടമ്പൂരിൽ സ്ഥിതിചെയ്യുന്ന സ്കൂൾ കഴിഞ്ഞ കുെറ വർഷങ്ങളായി പുലർത്തുന്ന മികവ് തുടരാനായതിെൻറ സന്തോഷത്തിലാണ്. 950 കുട്ടികളാണ് കടമ്പൂർ സ്കൂളിൽനിന്ന് ഇൗവർഷം പത്താംതരം പരീക്ഷ എഴുതിയത്. മുഴുവൻ പേരും വിജയിച്ചു. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. 1023 കുട്ടികളാണ് കോട്ടൂർ സ്കൂളിൽ പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം ഒരു കുട്ടി പരാജയപ്പെട്ടതിനെ തുടർന്ന് കടമ്പൂർ സ്കൂളിന് നൂറുമേനി നഷ്ടമായിരുന്നു. ആ പോരായ്മ നികത്തിയാണ് ഇൗവർഷം നേട്ടം കൈപ്പിടിയിലൊതുക്കിയത്. മികച്ച അധ്യാപകരും നിലവാരമുള്ള പഠനരീതികളുമാണ് നേട്ടത്തിനു പിന്നിലെന്ന് സ്കൂൾ അധികൃതർ പറയുന്നു. പത്താം ക്ലാസിൽ മാത്രം 29 ഡിവിഷനുകളാണ് കടമ്പൂർ സ്കൂളിലുള്ളത്. അടുത്ത അധ്യയനവർഷത്തിൽ 34 ഡിവിഷനുകളിലായി 1010 കുട്ടികൾ പരീക്ഷയെഴുതും. പി.എ. സ്മിതയാണ് പ്രധാനാധ്യാപിക. പി. മുരളീധരനാണ് മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.