സബ് രജിസ്ട്രാർ ഒാഫിസിലെ െബഞ്ച് തകർന്ന് മരണം: കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം -സതീശൻ കണ്ണൂർ: കാടാച്ചിറ സബ് രജിസ്ട്രാർ ഓഫിസിൽ കാത്തിരിക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞുവീണ് മരിച്ച കാപ്പാട് സി.പി സ്റ്റോറിന് സമീപത്തെ വത്സരാജിെൻറ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണമെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. സർക്കാർ ഓഫിസിൽ വരുന്നവർക്ക് ഇരിക്കാൻ സൗകര്യം ചെയ്തുകൊടുക്കുന്നതും സർക്കാർ സേവനത്തിെൻറ ഭാഗമാണ്. തകർന്നുവീഴാറായ ബെഞ്ച് മാറ്റാത്തത് ഉദ്യോഗസ്ഥരുടെയും സർക്കാർസംവിധാനത്തിെൻറയും ഗുരുതരമായ വീഴ്ചയാണ്. ഉദ്യോഗസ്ഥരുടെ ഗുരുതരമായ അലംഭാവമാണ് വത്സരാജിെൻറ ജീവൻ അപഹരിച്ചത്. പ്രായമായ അമ്മയും ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തിെൻറ ഏക അത്താണിയാണ് വത്സരാജ്. അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയുംമൂലം മരിച്ച വത്സരാജിെൻറ കുടുംബത്തെ പൂർണമായും സംരക്ഷിക്കാൻ ജില്ല ഭരണകൂടം അടിയന്തരമായി തയാറാവണമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.