99.036 ശതമാനം വിജയം; എസ്​.എസ്​.എൽ.സിയിൽ കണ്ണൂരിന്​ തിളക്കം

കണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് മികച്ചവിജയം. സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണെങ്കിലും മുൻവർഷങ്ങെളക്കാൾ അധികം കുട്ടികളെ വിജയിപ്പിച്ചാണ് കണ്ണൂർ മികവുകാട്ടിയത്. 99.036 ശതമാനം കുട്ടികളും കണ്ണൂരിൽ വിജയിച്ചു. ജില്ലയിലെ പരീക്ഷ എഴുതിയ 34,227 പേരിൽ 33,897 പേരും ഉപരിപഠനത്തിന് യോഗ്യതനേടി. ഇവരിൽ 3320 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കണ്ണൂരിലെ മൂന്നു വിദ്യാഭ്യാസ ജില്ലകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയാണ്. 99.27 ശതമാനം പേർ തലശ്ശേരിയിൽനിന്ന് വിജയിച്ചു. 7450 ആൺകുട്ടികളും 7250 പെൺകുട്ടികളുമടക്കം 14,700 പേരാണ് തലശ്ശേരിയിൽനിന്ന് പരീക്ഷ എഴുതിയത്. ഇതിൽ 7381 ആൺകുട്ടികളും 7212 പെൺകുട്ടികളുമടക്കം 14,593 പേർ വിജയിച്ചു. കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ 98.88 ശതമാനം പേർ വിജയിച്ചു. 3702 ആൺകുട്ടികളും 3737 പെൺകുട്ടികളുമടക്കം 7439 പേർ പരീക്ഷ എഴുതിയതിൽ 3648 ആൺകുട്ടികളും 3708 പെൺകുട്ടികളുമടക്കം 7356 പേർ വിജയിച്ചു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിജയശതമാനം 98.84 ആണ്. 6052 ആൺകുട്ടികളും 6036 പെൺകുട്ടികളുമടക്കം 12,088 പേർ പരീക്ഷ എഴുതിയതിൽ 5948 ആൺകുട്ടികളും 6000 പെൺകുട്ടികളുമടക്കം 11,948 പേർ വിജയിച്ചു. ജില്ലയിൽ 102 സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതിൽ 46 എണ്ണവും സർക്കാർ സ്കൂളാണ്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി മുഴുവൻപേരും വിജയിച്ചതിൽ രണ്ടാമതുള്ള സ്കൂൾ കണ്ണൂരിൽനിന്നാണ്. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളാണ് ഇൗ നേട്ടം കൈവരിച്ചത്. 950 കുട്ടികളാണ് കടമ്പൂരിൽ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച സർക്കാർ സ്കൂളുകളിൽ സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കണ്ണൂരിലാണ്. 589 കുട്ടികളെ വിജയിപ്പിച്ച െഎ.എം.എൻ.എസ് ജി.എച്ച്.എസ്.എസ് മയ്യിലും 505 കുട്ടികളെ വിജയിപ്പിച്ച എ.കെ.ജി എച്ച്.എച്ച്.എസ്.എസ് പെരളശ്ശേരിയുമാണിവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.