കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടി രാത്രിയാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുക, കണ്ണൂർ-മംഗളൂരു റൂട്ടിൽ മെമു സർവിസ് ആരംഭിക്കുക, നിർത്തലാക്കിയ ബൈന്തൂർ ട്രെയിൻ പുനഃസ്ഥാപിക്കുക, കണ്ണൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട നാലാം പ്ലാറ്റ്ഫോമിെൻറ പണി ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഒാഡിനേഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ റെയിൽവേ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ രാവ് സംഘടിപ്പിച്ചു. മഹേഷ് ചന്ദ്രബാലിഗ ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷൻ ചെയർമാൻ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ ദിനു മൊട്ടമ്മൽ, ജനറൽ കൺവീനർ പി.വി. ദാമോദരൻ നമ്പ്യാർ, കെ.പി. രാമകൃഷ്ണൻ, ഡോ. ഡി. സുരേന്ദ്രനാഥ്, ടി. വിജയൻ നമ്പ്യാർ, മായൻ വേങ്ങാട്, എടക്കാട് പ്രേമരാജൻ, രമേശൻ പനിച്ചിയിൽ, ചന്ദ്രൻ മന്ന, ജലീൽ ആഡൂർ, ആർട്ടിസ്റ്റ് ശശികല, കവിയൂർ രാഘവൻ, യഹിയ നൂഞ്ഞേരി, എ. ഭരതൻ, പ്രകാശൻ കണ്ണാടിവെളിച്ചം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.