പാപ്പിനിശ്ശേരി: എതിരെവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഗുഡ്സ് ഓട്ടോ കണ്ടൽകാട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ വയനാട് സ്വദേശി തൻവീറിന് (23) പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30ഒാടെ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലക്ക് സമീപമാണ് അപകടം നടന്നത്. റോഡിൽനിന്ന് തെന്നി കണ്ടൽ കാട്ടിലേക്ക് വീണ ഓട്ടോ തങ്ങിനിന്നതിനാലാണ് ചതുപ്പിലേക്ക് വീഴാതിരുന്നത്. കാസർകോട്ടുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപെട്ടത്. തൻവീർ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.