റഹ്മാനിയക്കും കെ.പി.സി സ്കൂളിനും നൂറുമേനി

ഇരിക്കൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന ഹയർസെക്കൻഡറി സ്കൂളിനും നായാട്ടുപാറയിലെ പട്ടാന്നൂർ കെ.പി.സി ഹയർസെക്കൻഡറിയും നൂറുമേനി വിജയവുമായി മുന്നിലെത്തി. പട്ടാന്നൂർ കെ.പി.സി. ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 450 വിദ്യാർഥികളും വിജയിച്ചു. 67 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷക്കിരുന്ന 33 കുട്ടികളും വിജയിച്ചാണ് നൂറുമേനി കരസ്ഥമാക്കിയത്. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 99 ശതമാനമാണ് വിജയം. പരീക്ഷക്കിരുന്ന 196 വിദ്യാർഥികളിൽ 194 പേർ വിജയിച്ചു. മൂന്നുപേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. പടിയൂർ ഹയർസെക്കൻഡറി സ്കൂളിൽ 100 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മലപ്പട്ടത്തെ എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളും ഇത്തവണ നൂറുമേനി വിജയം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.