കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം: പതാകദിനം നാളെ

കാഞ്ഞങ്ങാട്: േമയ് 11, 12 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന കേരള ഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) 52ാം സംസ്ഥാന സമ്മേളനത്തി​െൻറ പതാകദിനം േമയ് നാലിന് ആചരിക്കും. കാസർകോട് സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫിസ് പരിസരം, പി.ഡബ്ല്യൂ.ഡി കോംപ്ലക്സ്, ജില്ല ആശുപത്രി, കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ, പെരിയ, തൃക്കരിപ്പൂർ ഗവ. പോളി എന്നിവിടങ്ങളിൽ രാവിലെ പതാക ഉയർത്തും. പതാകദിനാചരണം വിജയിപ്പിക്കാൻ ജില്ല കമ്മിറ്റി യോഗം ജീവനക്കാരോട് അഭ്യർഥിച്ചു. എ.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ. സതീശൻ, ഡി.എൽ. സുമ, വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.