കാഞ്ഞങ്ങാട്: ദരിദ്രരിലേക്കും അര്‍ഹതപ്പെട്ട മറ്റുള്ളവരിലേക്കും സമ്പത്ത് വികേന്ദ്രീകരിക്കുന്ന ഉന്നത ഇസ്ലാമിക സംവിധാനമായ സകാത്തിെൻറ സംഭരണവും വിതരണവും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയുടെ നേതൃത്വത്തില്‍ സകാത്ത് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മേയ് അഞ്ചിന് കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് സെമിനാർ. സാമ്പത്തികവികസനത്തിന് അനുയോജ്യമായ രീതിയില്‍ സകാത്തിെൻറ സംഭരണവും വിതരണവും ക്രമീകരിക്കപ്പെടേണ്ടത് വിശ്വാസികളുടെ സാമൂഹികബാധ്യതയാണ്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിലേക്കുള്ള ചുവടുവെപ്പാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 9.30ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്ഘാടനംചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഖാദര്‍ മാങ്ങാട്, ഇല്യാസ് മൗലവി, ഇ.എം. മുഹമ്മദ് അമീൻ, സി.പി. ഹബീബ് റഹ്മാന്‍, അഷ്റഫ് ബായാര്‍, ബെസ്റ്റോ കുഞ്ഞഹമ്മദ്, സുറൂര്‍ മൊയ്തുഹാജി എന്നിവര്‍ സംസാരിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ. മുഹമ്മദ്ഷാഫി, ജനറല്‍ സെക്രട്ടറി അഷ്റഫ് ബായാര്‍, സംഘാടകസമിതി ചെയര്‍മാന്‍ ബെസ്റ്റോ കുഞ്ഞഹമ്മദ്, വൈസ് ചെയര്‍മാന്‍ സുറൂര്‍ മൊയ്തുഹാജി, ജനറല്‍ കണ്‍വീനര്‍ അബ്ദുത്വായി, കണ്‍വീനര്‍ ടി. മുഹമ്മദ് അസ്‌ലം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.