ശ്മശാനത്തിന് ഭൂമിയില്ല; 350 വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു

മംഗളൂരു: ശ്മശാനം അനുവദിക്കണമെന്ന ആവശ്യം 10 വർഷമായിട്ടും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹാസൻ ജില്ലയിൽ അർകൽഗുഡ് മണ്ഡലത്തിലെ രമനാഥപുര ഗ്രാമത്തിലെ 350 വോട്ടർമാർ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ജുമാമസ്ജിദ് കമ്മിറ്റി യോഗം ചേർന്ന് 85 കുടുംബങ്ങൾ ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് പ്രസിഡൻറ് മുനവ്വർ പറഞ്ഞു. മൃതദേഹം ചുമന്ന് അടുത്ത ഗ്രാമങ്ങളിലേക്ക് പോവേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരംതേടി പത്തുവർഷത്തിലേറെയായി അധികൃതരുടെ കനിവ് തേടുകയാണ് ഇവർ. ഇതിനിടെ 15 മരണം സംഭവിച്ചു. 2011ൽ 80കാരി സൈദുബിയുടെ മൃതദേഹം മറവുചെയ്യാൻ കൊണനുറു മസ്ജിദ് കമ്മിറ്റി വിസമ്മതിച്ചതിനാൽ ബന്ധുക്കൾ താലൂക്ക് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. തഹസിൽദാർ ഭൂമി അനുവദിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. മണ്ഡലം എം.എൽ.എ മൃഗസംരക്ഷണ മന്ത്രി എ. മഞ്ജുവും വാക്കുപാലിച്ചില്ലെന്ന് മുനവ്വർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.